Featured In

Credits

PERFORMING ARTISTS
Farsin Sidhu
Farsin Sidhu
Lead Vocals
Farsin Ahammed P Y
Farsin Ahammed P Y
Lead Vocals
COMPOSITION & LYRICS
Farsin Sidhu
Farsin Sidhu
Songwriter
Naru Parai Isai
Naru Parai Isai
Songwriter
Jibu Sivanandan
Jibu Sivanandan
Arranger
PRODUCTION & ENGINEERING
Naru Parai Isai
Naru Parai Isai
Producer

Lyrics

അവർ തന്നൊരറിവിൽ പലനാളായ് നാം പാടീ പല കോലങ്ങളിലാടീ തേടീ കഥകൾ പാടിപ്പറഞ്ഞ കഥകൾ നാവേറിയ നേരിൻ ചരിതം മാറീ കഴുവേറീ കുഴിമാടങ്ങളിലായ് ആരുതീർത്ത മതിലിത് ആരെ കാത്ത മടയിത് കൺകാണാ ചതികളിൽ വഴുതിവീണ വിടുതല് ആര് കണ്ട കനവിത് ആർക്ക് വേണ്ടിയെഴുതിയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത് ആരുതീർത്ത മതിലിത് ആരെ കാത്ത മടയിത് കൺകാണാ ചതികളിൽ വഴുതിവീണ വിടുതല് ആര് കണ്ട കനവിത് ആർക്ക് വേണ്ടിയെഴുതിയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത് ദൂരമിനിയും ബാക്കീ പല കാലങ്ങളിലോടീ ഏറെ കാതങ്ങൾ താണ്ടീ നാം ചിലർ മാത്രമായീ ആർക്കെല്ലാം വേണ്ടി ആരെയെല്ലാം വാഴ്ത്തി നാം ഉയിരോളമേറ്റീ പല പോർവിളികൾ മുഴക്കീ നാം എത്ര പേര് ചത്തു വീണതെത്ര ചോര ചിന്തി മണ്ണിൽ എത്ര നോവ് തങ്ങി വാനിൽ അത്രമേൽ സഹിച്ചു നമ്മൾ ഇനിയും കാണാത്തോരുടയോന്റെ വാക്കിൽ കനവുകൾ കൊരുത്തു ഏറെ കണ്ണീർ പൊഴിച്ചു നമ്മൾ കനലിൽ ചവിട്ടിയെത്രയുടലിൽ നാം ചോര വീഴ്ത്തി കാണങ്ങൾ വിറ്റു നാം കാലം കരുവാക്കി നമ്മെ വഴികൾ വെട്ടി നാം അരികിലേക്കറ്റിയെന്തേ ആർക്കും വേണ്ടാത്ത ലോകങ്ങൾ പേറി നാം ആടീ പല കഥകൾ തേടീ നേർ മൊഴികൾ നേരിൻ കടങ്കഥകൾ ഇന്നവ പഴങ്കഥകൾ ആടീ പല കഥകൾ തേടീ നേർ മൊഴികൾ നേരിൻ കടങ്കഥകൾ ഇന്നവ പഴങ്കഥകൾ ഞാനും നീയുമെന്ന് പല തട്ടിൽ പിരിച്ചു നമ്മെ പല കൂട്ടിലടച്ചു പണ്ടേ പല ലോകം തന്നേ പല ജാതി പല മതങ്ങൾ പല മനുഷ്യർ പല വെറികൾ പല ഉടലുകൾ പല ഉറവുകൾ പല കടലുകൾ പല കരകൾ പോർവിളികൾ പോർക്കളങ്ങൾ ആർപ്പുവിളികൾ നിലവിളികൾ കുരുതികളായ് തീർന്നേ പോരാടിയ നമ്മൾ കൊന്നതെത്ര പേരെ നീ കണ്ട് നിന്നതെത്ര കാലം നിന്റെ മർദ്ദനങ്ങളിൽ തല താഴ്ത്തിയതെൻ മാനം പറഞ്ഞ ഓരോ പഴിയിലും കിടപ്പതുണ്ട് നിൻ പാഠം അറിഞ്ഞ ഓരോ നൊടിയിലും തുളഞ്ഞു പോയതേറെ ആഴം ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും ഒരേ മണ്ണിലറുതി ഒരേ ചുവപ്പ് രക്തം ഒരേ വിണ്ണ് മേലെ ഒരേ നീലയെങ്ങും എന്തിന്ന് കാക്കണം ആരെ ഇനിയും വാഴ്ത്തണം പോരിന് കൂട്ടണം കുഞ്ഞു മിഴി നനയ്ക്കണം മാറ്റമുണ്ടാകണം അറിവായുധമാക്കണം പോരൊഴിവാക്കണം ഉള്ളിലലിവ് കാക്കണം വരും കാലമോർക്കണം എല്ലാം നാമോർക്കണം അവരെയും ഓർക്കണം ഈ മണ്ണിൽ നാം വാഴണം മാറ്റമുണ്ടാകണം അറിവായുധമാക്കണം പോരൊഴിവാക്കണം ഉള്ളിലലിവ് കാക്കണം വിടുതൽ ദൂരെയുണ്ട് കാലം കരുതണുണ്ട് അടയാത്ത മിഴികളുണ്ട് തളരാതെ കാക്കണുണ്ട് ചേരാൻ കൈകളുണ്ട് ഇടറാത്ത കാൽകളുണ്ട് പതറാത്ത മെയ്യതുണ്ട് പൊലിയാത്ത മനമതുണ്ട് ഉള്ളിൽ കനലതുണ്ട് അണയാതെ എരിവതുണ്ട് അടരാതെ നമ്മളുണ്ട് വിടരാൻ വസന്തമുണ്ട് ഉള്ളിൽ കനലതുണ്ട് അണയാതെ എരിവതുണ്ട് അടരാതെ നമ്മളുണ്ട് വിടരാൻ വസന്തമുണ്ട് അവർ തന്നൊരറിവിൽ പലനാളായ് നാം പാടീ പല കോലങ്ങളിലാടീ തേടീ കഥകൾ പാടിപ്പറഞ്ഞ കഥകൾ നാവേറിയ നേരിൻ ചരിതം മാറീ കഴുവേറീ കുഴിമാടങ്ങളിലായ് ആരുതീർത്ത മതിലിത് ആരെ കാത്ത മടയിത് കൺകാണാ ചതികളിൽ വഴുതിവീണ വിടുതല് ആര് കണ്ട കനവിത് ആർക്ക് വേണ്ടിയെഴുതിയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത് ആരുതീർത്ത മതിലിത് ആരെ കാത്ത മടയിത് കൺകാണാ ചതികളിൽ വഴുതിവീണ വിടുതല് ആര് കണ്ട കനവിത് ആർക്ക് വേണ്ടിയെഴുതിയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത് ആരുതീർത്ത മതിലിത് ആരെ കാത്ത മടയിത് കൺകാണാ ചതികളിൽ വഴുതിവീണ വിടുതല് ആര് കണ്ട കനവിത് ആർക്ക് വേണ്ടിയെഴുതിയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത് ആരുമില്ലാത്തവർക്ക് നീയെന്ന നുണയത്
Writer(s): Farsin Sidhu Lyrics powered by www.musixmatch.com
Get up to 2 months free of Apple Music
instagramSharePathic_arrow_out