Lyrics

തത്തമ്മ പേര് താഴമ്പൂ വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടിതേര് മന്താരാക്കാറ്റ് മംഗല്യക്കയ്യിൽ സിന്ദൂര കൂട് ഇല്ലില്ലം വാതിൽ ചാരുന്ന നേരം ഇല്ലെന്നു പറയുവതാരോ ആരോ തത്തമ്മ പേര് താഴമ്പൂ വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മണിത്താരകമേ ഒന്നു താഴെവരു തങ്കമോതിരത്തിൽ നീ താമസിക്കു മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു എന്റെ മാരനെയും നിങ്ങൾ ഓമനിക്കു പൂമൂടും പ്രായത്തിൻ ഓർമയ്ക്ക് ഞാൻ നിന്നെ മോഹിക്കും നേരത്ത് നാണത്തിൽ മുങ്ങുന്നതാരോ ആരോ തത്തമ്മ പേര് താഴമ്പൂ വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടിതേര് മന്താരാക്കാറ്റ് മംഗല്യക്കയ്യിൽ സിന്ദൂര കൂട് നിറത്തിങ്കൾ വരും നിഴൽപായ് വിരിക്കും ഞാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കും മഴമിന്നൽ വരും പൊന്നിൻ നൂലുതരും എന്റെ താമരക്കും ഞാൻ താലികെട്ടും ഏഴേഴു വർണങ്ങൾ ചേരുമ്പോൾ എന്മുന്നിൽ നീയായിതീരുമ്പോൾ നീയാകെ മൂടുന്നതാരോ ആരോ തത്തമ്മ പേര് താഴമ്പൂ വീട് മുത്താരം ചൂടി മൂവന്തി പെണ്ണ് മഞ്ചാടിതേര് മന്താരാക്കാറ്റ് മംഗല്യക്കയ്യിൽ സിന്ദൂര കൂട് ഇല്ലില്ലം വാതിൽ ചാരുന്ന നേരം ഇല്ലെന്നു പറയുവതാരോ ആരോ...
Writer(s): Vidya Sagar, Nair S Ramesan Lyrics powered by www.musixmatch.com
instagramSharePathic_arrow_out